എലിപ്പനി

പ്രളയത്തിന് ശേഷം കേരളത്തിൽ ഭീതി പരത്തി പടരുന്ന രോഗമാണ് എലിപ്പനി.പ്രളയം തകർത്ത ഭൂപ്രകൃതിയിൽ ആവാസ്ഥ വ്യവസ്‌ഥകൾക്കു വന്ന മാറ്റങ്ങൾ, വേണ്ടത്ര ശുചിത്വം ഇല്ലാത്ത സാഹചര്യങ്ങൾ , മാറുന്ന കാലാവസ്ഥ തുടങ്ങിയവ രോഗ കാരണങ്ങൾ  ആയിട്ടുണ്ട് . എലിപ്പനിയെ എങ്ങനെ തടയാം ,രോഗ ലക്ഷണങ്ങൾ ഏതെല്ലാം , ചികിത്സാ വിധികൾ ഏവ .... എന്നിങ്ങനെ എലിപനിയെ കുറിച്ച് അറിയേണ്ടതെല്ലാം.

രോഗകാരി

ലെപ്ടോസ്പൈറ ഇന്റെറോഗാൻസ് (Leptospira interrogans) ആണ് രോഗകാരി(Agent). നീളം 5-15 നാനോമൈക്രോൺ , വണ്ണം 0.1 - 0.2 നാനോമൈക്രോൺ. രണ്ടറ്റത്തും കൊളുത്തും ഉണ്ട്. ഇവയെ കാണുവാൻ ഇരുണ്ട-പ്രതല സൂക്ഷ്മ ദര്ശിനിയും (Dark -field microscope), വെള്ളി നിറം പിടിപ്പിക്കലും (Silver staining) ആവശ്യമാണ്‌. ലോകമെമ്പാടുമായി ഇവയിൽത്തന്നെ 23 സീറോ-ഗ്രൂപ്സും (Sero -ഗ്രൂപ്സ്) 220 സീറോവേര്സ് (Serovers) തരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

രോഗപ്പകർച്ചയും പ്രത്യാഘാതവും 

രോഗാണു വാഹകരായ ജന്തുക്കളുടെ വൃക്കകളിലാണ് ലെപ്ടോസ്പൈറ കുടിയിരിക്കുന്നത് . രോഗം ബാധിച്ച കരണ്ട് തിന്നികൾ (രോടെന്റ്സ്) ആയുഷ്ക്കാലമാത്രയും രോഗാണു വാഹകർ (Carriers ) ആയിരിക്കും. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങൾ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ ലെപ്ടോസ്പൈറ അനുകൂല സാഹചര്യങ്ങളിൽ അനേക നാൾ ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികളും മറ്റും സന്ദർശിക്കാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ, കണ്ണ്, മൂക്ക്, വായ്‌ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം. കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാം. ഏത് സമയത്തും എലിപ്പനി പിടിപെടാം. ഇടവപ്പാതി, തുലാമഴ കാലത്ത് വെള്ളക്കെട്ടുകൾ അധികരിക്കുന്നതിനാൽ രോഗബാധ കൂടുന്നു. ഏത് പ്രായക്കാർക്കും രോഗബാധ ഉണ്ടാകാം. എലിമൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ ബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്.
ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതു മുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period ) സാധാരണ 10 ദിവസമാണ്. ഇത് 4 മുതൽ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ചിലർക്ക് രോഗം പിടിപെട്ടു ഒരാഴ്ചക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം. ഉടൻ ചികിത്സ നൽകിയാൽ പൂർണമായും ഭേദമാകുന്ന രോഗമാണ് എലിപ്പനി.

രോഗലക്ഷണങ്ങൾ

ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നു 5-6 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.
  • ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ.
  • ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.
  • കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
  • തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു
  • ശരീരവേദന‍ പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികൾക്കാണ്‌ ഉണ്ടാകുന്നത്
8-9 ദിവസമാകുമ്പോൾ അസുഖം കുറഞ്ഞതായി തോന്നാം. പക്ഷേ പെട്ടെന്ന് കൂടും. രണ്ടാം ഘട്ടത്തിൽ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണ്. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികൾ വലിഞ്ഞു മുറുകി പോട്ടുന്നതുപോലെ വേദന, കണ്ണിനു നല്ല ചുവന്ന നിറം, എന്നിവ ഉണ്ടാകും. വിശപ്പില്ലായ്മ , മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, നെഞ്ചു വേദന, വരണ്ട ചുമ എന്നിവയും പ്രകടമാകാം. ചിലർ മാനസിക വിഭ്രമങ്ങൾ പ്രകടിപ്പിക്കും. ശ്വാസകോശ തകരാറിനാലുള്ള മരണ സാധ്യത 60-70ശതമാനമാണ്.

പരിശോധന

ഏത് പനിയും എലിപ്പനി ആകാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാകും. പലരോഗങ്ങളുടേയും ലക്ഷണങ്ങൾ ഉള്ളതിനാൽ രക്തം, മൂത്രം, രക്തത്തിൽ നിന്നും വേർതിരിക്കുന്ന സിറം എന്നിവയുടെ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയുന്നതിന്‌ കഴിയുകയുള്ളൂ. എലിപ്പനി പെട്ടെന്ന് കണ്ടുപിടിക്കുന്നതിന്‌ ഏറ്റവും കൂടുതൽ ചെയ്യുന്നതു സിറം ( PCR : Polymerase chain reaction ) പരിശോധനയാണ്‌.  


ചികിത്സ

പനിക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണ്. തൊഴിൽ, ജീവിത ചുറ്റുപാടുകൾ എന്നിവയെക്കുറിച്ച് ഡോക്ടറോട് പറയുന്നത് ശരിയായ രോഗനിർണയത്തിന് സഹായകരമാവും. ഏറ്റവും ഫലപ്രദമായ മരുന്ന് പെൻസിലിൻ(Penicillin) ആണ്.. ടെട്രാസൈക്ളിനും( Tetracycline ) ഡോക്സിസൈക്ളിനും (Doxycycline ) ഫലപ്രദമാണ്. .  


രോഗപ്രതിരോധം

  1. എലികളെ നിയന്ത്രിക്കുന്നതാണ്‌ ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം. എലി വിഷം , എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക..
  2. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക
  3. മലിന ജലം വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാകുക
  4. മൃഗ പരിപാലനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തിൽ കഴുകുക
  5. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക
  6. ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്സ്, കയ്യുറകൾ എന്നിവ ഉപയോഗിക്കുക.
  7. രോഗ സാദ്ധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ, ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ചികിത്സ മുൻകൂട്ടി സ്വീകരിക്കുക.
  8. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
  9. ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക.. ഈച്ച ഈ അണുവിനെ സംക്രമിപ്പിക്കാം..
  10. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ ഈ രോഗത്തെ ഇല്ലാതാക്കാം.

 

അവലംബം

  • കേരള ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകം.:"ഫോർ പ്ലസ്‌ തീവ്ര യജ്ഞം -2010"
  • Park's Text book of Preventive and Social മേടിസിനെ 19th ed , by K Park, Ed 2009, Bhanot, Jabalpur.
  • Guidelines of US Environmental Protection Agency for Water treatment .
  • https://ml.wikipedia.org/wiki

 



 

Share:

No comments:

Post a Comment

Popular Posts

സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ

സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അതിന്റെ സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പാഠ്യരംഗത്തും , കലാരംഗത്തും ,കായികരംഗത്തും അഭിമാനാർഹമായ ഒരുപാടു നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് . അനേകായിരങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചു നടത്തിയ ഈ കലാലയത്തിൽ വിവിധ ക്ലാസ്സുകളിലായി ഏകദേശം ആയിരത്തോളം വിദ്യാർത്ഥികളും അറുപതോളം അദ്ധ്യാപകരും നിലവിലുണ്ട് .

അസാധ്യങ്ങളെ സാധ്യതകളാക്കുന്നവർ .........

ജീവിത ചിന്തകളെ പ്രകാശിപ്പിക്കുന്ന ഏതൊരാൾക്കും യോജിക്കുന്നതാണ് ഗുരു എന്ന വിശേഷണം.അഗാധമായ ഒരു നിലനിൽപിന് ഒരു വിദ്യാർത്ഥിയെ പ്രേരിപ്പിക്കുന്...

Blog Archive

Recent Posts

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.