അസാധ്യങ്ങളെ സാധ്യതകളാക്കുന്നവർ .........

ജീവിത ചിന്തകളെ പ്രകാശിപ്പിക്കുന്ന ഏതൊരാൾക്കും യോജിക്കുന്നതാണ് ഗുരു എന്ന വിശേഷണം.അഗാധമായ ഒരു നിലനിൽപിന് ഒരു വിദ്യാർത്ഥിയെ പ്രേരിപ്പിക്കുന്ന ഏതൊരാൾക്കും  ആ നാമം നന്നായി ഇണങ്ങും. 

ഇന്ന് നടന്ന ഒരു ചെറിയ സംഭവമാണ് ഈ കുറിപ്പിന് ആധാരം. ഇന്ന് സ്കൂളിലെ കലാ മത്സരങ്ങൾ നടത്തിയ അവസരത്തിൽ ഒരു വിദ്യാർത്ഥി മൊബൈൽ ഫോൺ കൊണ്ടുവരികയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു . സ്കൂൾ നിയമങ്ങൾക്കു വിരുദ്ധമായ ഈ നടപടി അദ്ധ്യാപകർ കൈയോടെ പിടികൂടുകയും ആ മൊബൈൽ ഫോൺ വാങ്ങി വെയ്ക്കുകയും ചെയ്തു . മൊബൈലിലെ ചിത്രങ്ങൾ പരിശോധിച്ച അദ്ധ്യാപകർക്ക്  അതിൽ ഒന്നു രണ്ടു ഫോട്ടോകൾ കുറച്ചു അതിരു വിട്ടതായി തോന്നി . ആ വിവരം അവനുമായി സംസാരിക്കേ യാതൊരു പ്രകോപനവും ഇല്ലാതെ അദ്ധാപകരോട് ദേഷ്യപ്പെടുകയും '' ഇതിൽ കൂടിപ്പോയാൽ ഒരു ടി സി കിട്ടും . ഞാൻ പഠിത്തം നിറുത്തുകയാ... അതെനിക്കു പുല്ലാണ്" എന്ന് പറഞ്ഞു മൊബൈൽ തട്ടിപ്പറിച്ചു പോവുകയും ചെയ്തു .

ആ ധിക്കാരപരമായ പോക്കിൽ ആ വിദ്യാർത്ഥിയുടെ ഭാവി ഇരുളടഞ്ഞതാകേണ്ടതാണ്. എന്നാൽ കഥയുടെ ഏറ്റവും കാതലായ കാര്യം ആ വിദ്യാർത്ഥി ഇറങ്ങി പോയ ഉടനെ അവനു പോലും അവിശ്വനീയമായ രീതിയിൽ മൂന്ന് ടീച്ചർമാർ അവനു പിറകെ പോയി എന്നതാണ്. അദ്ധ്യാപകരെ തള്ളി പറഞ്ഞ ഒരു വിദ്യാർത്ഥിയുടെ പിറകെ തള്ളി പറഞ്ഞ അദ്ധ്യാപകർ !!!!  അവനെ ശാസിക്കുന്നതിനു പകരം  ചേർത്ത് പിടിച്ചു സ്നേഹത്തോടെയുള്ള   ഉപദേശങ്ങൾ.

ആ ഉപദേശങ്ങൾ അവനെ മാറ്റിമറിച്ചു എന്നതാണ് യാഥാർഥ്യം.അവൻ തിരികെ വരികയും ആ മൊബൈൽ ഫോൺ സാറിനെ ഏല്പിക്കുകയും ചെയ്തു .ചെയ്ത തെറ്റിനു മാപ്പുപറയുമ്പോൾ അവൻറെ മിഴികൾ നിറഞ്ഞിരുന്നു ..........ശബ്ദം ഇടറിയിരുന്നു .. 

ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക എന്ന നിലയിൽ ആ മൂന്നു പേരും വിജയിച്ചു എന്നാണു എന്നിക്കു തോന്നുന്നത്....

പ്രവാഹത്തിലെ ഒരു ഇലയെ ഒരു പുല്നാമ്പുകൊണ്ടു തൊട്ട് അതിൻറെ വഴി തിരിച്ചു വിടുന്നതുപോലെ ഏറ്റവും സൗമ്യമായി തന്റെ വിദ്യാർത്ഥികളുടെ ജീവിത യാനങ്ങളെ മാറ്റി വിടുന്നതാകണം അദ്ധ്യാപക ധർമം .



Share:

Related Posts:

No comments:

Post a Comment

Popular Posts

സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ

സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അതിന്റെ സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പാഠ്യരംഗത്തും , കലാരംഗത്തും ,കായികരംഗത്തും അഭിമാനാർഹമായ ഒരുപാടു നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് . അനേകായിരങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചു നടത്തിയ ഈ കലാലയത്തിൽ വിവിധ ക്ലാസ്സുകളിലായി ഏകദേശം ആയിരത്തോളം വിദ്യാർത്ഥികളും അറുപതോളം അദ്ധ്യാപകരും നിലവിലുണ്ട് .

അസാധ്യങ്ങളെ സാധ്യതകളാക്കുന്നവർ .........

ജീവിത ചിന്തകളെ പ്രകാശിപ്പിക്കുന്ന ഏതൊരാൾക്കും യോജിക്കുന്നതാണ് ഗുരു എന്ന വിശേഷണം.അഗാധമായ ഒരു നിലനിൽപിന് ഒരു വിദ്യാർത്ഥിയെ പ്രേരിപ്പിക്കുന്...

Blog Archive