• സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ

    സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അതിന്റെ സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പാഠ്യരംഗത്തും , കലാരംഗത്തും ,കായികരംഗത്തും അഭിമാനാർഹമായ ഒരുപാടു നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് .

  • സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ

    അനേകായിരങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചു നടത്തിയ ഈ കലാലയത്തിൽ വിവിധ ക്ലാസ്സുകളിലായി ഏകദേശം ആയിരത്തോളം വിദ്യാർത്ഥികളും അറുപതോളം അദ്ധ്യാപകരും നിലവിലുണ്ട് .

അസാധ്യങ്ങളെ സാധ്യതകളാക്കുന്നവർ .........

ജീവിത ചിന്തകളെ പ്രകാശിപ്പിക്കുന്ന ഏതൊരാൾക്കും യോജിക്കുന്നതാണ് ഗുരു എന്ന വിശേഷണം.അഗാധമായ ഒരു നിലനിൽപിന് ഒരു വിദ്യാർത്ഥിയെ പ്രേരിപ്പിക്കുന്ന ഏതൊരാൾക്കും  ആ നാമം നന്നായി ഇണങ്ങും. 

ഇന്ന് നടന്ന ഒരു ചെറിയ സംഭവമാണ് ഈ കുറിപ്പിന് ആധാരം. ഇന്ന് സ്കൂളിലെ കലാ മത്സരങ്ങൾ നടത്തിയ അവസരത്തിൽ ഒരു വിദ്യാർത്ഥി മൊബൈൽ ഫോൺ കൊണ്ടുവരികയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു . സ്കൂൾ നിയമങ്ങൾക്കു വിരുദ്ധമായ ഈ നടപടി അദ്ധ്യാപകർ കൈയോടെ പിടികൂടുകയും ആ മൊബൈൽ ഫോൺ വാങ്ങി വെയ്ക്കുകയും ചെയ്തു . മൊബൈലിലെ ചിത്രങ്ങൾ പരിശോധിച്ച അദ്ധ്യാപകർക്ക്  അതിൽ ഒന്നു രണ്ടു ഫോട്ടോകൾ കുറച്ചു അതിരു വിട്ടതായി തോന്നി . ആ വിവരം അവനുമായി സംസാരിക്കേ യാതൊരു പ്രകോപനവും ഇല്ലാതെ അദ്ധാപകരോട് ദേഷ്യപ്പെടുകയും '' ഇതിൽ കൂടിപ്പോയാൽ ഒരു ടി സി കിട്ടും . ഞാൻ പഠിത്തം നിറുത്തുകയാ... അതെനിക്കു പുല്ലാണ്" എന്ന് പറഞ്ഞു മൊബൈൽ തട്ടിപ്പറിച്ചു പോവുകയും ചെയ്തു .

ആ ധിക്കാരപരമായ പോക്കിൽ ആ വിദ്യാർത്ഥിയുടെ ഭാവി ഇരുളടഞ്ഞതാകേണ്ടതാണ്. എന്നാൽ കഥയുടെ ഏറ്റവും കാതലായ കാര്യം ആ വിദ്യാർത്ഥി ഇറങ്ങി പോയ ഉടനെ അവനു പോലും അവിശ്വനീയമായ രീതിയിൽ മൂന്ന് ടീച്ചർമാർ അവനു പിറകെ പോയി എന്നതാണ്. അദ്ധ്യാപകരെ തള്ളി പറഞ്ഞ ഒരു വിദ്യാർത്ഥിയുടെ പിറകെ തള്ളി പറഞ്ഞ അദ്ധ്യാപകർ !!!!  അവനെ ശാസിക്കുന്നതിനു പകരം  ചേർത്ത് പിടിച്ചു സ്നേഹത്തോടെയുള്ള   ഉപദേശങ്ങൾ.

ആ ഉപദേശങ്ങൾ അവനെ മാറ്റിമറിച്ചു എന്നതാണ് യാഥാർഥ്യം.അവൻ തിരികെ വരികയും ആ മൊബൈൽ ഫോൺ സാറിനെ ഏല്പിക്കുകയും ചെയ്തു .ചെയ്ത തെറ്റിനു മാപ്പുപറയുമ്പോൾ അവൻറെ മിഴികൾ നിറഞ്ഞിരുന്നു ..........ശബ്ദം ഇടറിയിരുന്നു .. 

ഒരു അദ്ധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക എന്ന നിലയിൽ ആ മൂന്നു പേരും വിജയിച്ചു എന്നാണു എന്നിക്കു തോന്നുന്നത്....

പ്രവാഹത്തിലെ ഒരു ഇലയെ ഒരു പുല്നാമ്പുകൊണ്ടു തൊട്ട് അതിൻറെ വഴി തിരിച്ചു വിടുന്നതുപോലെ ഏറ്റവും സൗമ്യമായി തന്റെ വിദ്യാർത്ഥികളുടെ ജീവിത യാനങ്ങളെ മാറ്റി വിടുന്നതാകണം അദ്ധ്യാപക ധർമം .



Share:

ഒരുമയോടെ കായികദിനം

ഒരുമയോടെ ഒരു കായിക ദിനം കൂടി . കലയന്താനി സ്കൂളിൽ 2018 അധ്യയന വർഷത്തെ കായിക മതസരങ്ങൾ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു .ബഹുമാനപെട്ട പ്രിൻസിപ്പൽ ശ്രീ. മോൻസ് മാത്യു ആനുവൽ സ്പോർട്സ് ഡേ ഫ്ലാഗ് ഹോസ്റ്റ് ചെയ്തു കുട്ടികൾക്ക് സന്ദേശം നൽകി .അതിനു ശേഷം കായിക അദ്ധ്യാപകരായ ശ്രീ തങ്കച്ചൻ സാറിന്റെയും ശ്രീ. ബോബു സാറിന്റെയും മേൽനോട്ടത്തിൽ  മാർച്ച് പാസ്ററ് നടന്നു .റെഡ് ,ഗ്രീൻ ,വൈറ്റ് ,ബ്ലൂ  ഗ്രൂപ്പില്ലെ കുട്ടികൾ അവരുടെ ഹൌസ് ക്യാപ്റ്റൻ മാരുടെ നേതുത്വത്തിൽ ആവേശപൂർവം ഈ മാർച്ചിൽ പങ്കെടുത്തു . അതിനു ശേഷം ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോഷി സർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി .
                                                ഔദ്യോഗികമായ ഉൽഘാടന ചടങ്ങുകൾക്കു ശേഷം  അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു . ഏകദേശം 300 ഓളം കുട്ടികൾ വിവിധ മത്സരങ്ങളിൽ  പങ്കെടുത്തു. മത്സരങ്ങളിൽ വിജയിച്ചവർ സബ് ജില്ല തലത്തിൽ മത്സരിക്കാൻ യോഗ്യത നേടി. ഏറെ ഉത്സാഹത്തോടെ ഒത്തൊരുമയോടെ എല്ലാവരും പങ്കെടുത്ത ഒരു കായിക ദിനമായിരുന്നു ഇതു .
Share:

ബ്ലോഗ് കോമ്പസ് -ഗൂഗിളിന്റെ പുതിയ ബ്ലോഗിങ് അപ്ലിക്കേഷൻ

ഒരു ബ്ലോഗ് ആരംഭിക്കുക, അത് വിജയകരമായി മുന്നോട്ടു കൊണ്ടുപോവുക എന്നത് പ്രഗത്ഭരായ എഴുത്തുകാരെ സംബന്ധിച്ചുപോലും പ്രയാസമേറിയ കാര്യമാണ് .ബ്ലോഗ്ഗിങ്ങിനു വേണ്ടി ധാരാളം ആപ്ലിക്കേഷനുകൾ ഇന്ന് ഓൺലൈനിൽ ലഭ്യമാണെങ്കിലും അവയിൽ പലതും പ്രയോജനപ്പെടുന്നവയല്ല. ഈ സാഹചര്യത്തിലാണ് ഗൂഗിളിന്റെ ഏറ്റവും പുതിയ ബ്ലോഗിങ്ങ് അപ്ലിക്കേഷൻ 'ബ്ലോഗ് കോമ്പസ് 'പുറത്തിറങ്ങുന്നത് .
                                    ഗൂഗിൾ പുറത്തിറക്കിയ ഏറ്റവും പുതിയ ബ്ലോഗിങ്ങ് അപ്ലിക്കേഷൻ ആണ് ബ്ലോഗ് കോമ്പസ് . ബ്ലോഗ് എഴുത്തുകാർക്ക് വളരെ അനുയോജ്യമായ പുതിയ ടോപ്പിക്കുകൾ തിരഞ്ഞെടുക്കുവാനും ,വളരെ എളുപ്പത്തിൽ  ബ്ലോഗ്  എഴുതുവാനും, ബ്ലോഗ് സന്ദർശകരുടെ വിവരങ്ങൾ  അറിയുവാനും  ഈ ആപ്പ് വഴി സാധിക്കും. ഈ അപ്പ്ലിക്കേഷന്റെ ബീറ്റ വേർഷൻ  ഇന്ത്യയിൽ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു . ഈ ആപ്പിന്റെ ios വേർഷൻ ഇതുവരെ ലഭ്യമല്ല .
ഈ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനായി https://blogcompass.withgoogle.com/ സന്ദർശിക്കുക
Share:

എലിപ്പനി

പ്രളയത്തിന് ശേഷം കേരളത്തിൽ ഭീതി പരത്തി പടരുന്ന രോഗമാണ് എലിപ്പനി.പ്രളയം തകർത്ത ഭൂപ്രകൃതിയിൽ ആവാസ്ഥ വ്യവസ്‌ഥകൾക്കു വന്ന മാറ്റങ്ങൾ, വേണ്ടത്ര ശുചിത്വം ഇല്ലാത്ത സാഹചര്യങ്ങൾ , മാറുന്ന കാലാവസ്ഥ തുടങ്ങിയവ രോഗ കാരണങ്ങൾ  ആയിട്ടുണ്ട് . എലിപ്പനിയെ എങ്ങനെ തടയാം ,രോഗ ലക്ഷണങ്ങൾ ഏതെല്ലാം , ചികിത്സാ വിധികൾ ഏവ .... എന്നിങ്ങനെ എലിപനിയെ കുറിച്ച് അറിയേണ്ടതെല്ലാം.

രോഗകാരി

ലെപ്ടോസ്പൈറ ഇന്റെറോഗാൻസ് (Leptospira interrogans) ആണ് രോഗകാരി(Agent). നീളം 5-15 നാനോമൈക്രോൺ , വണ്ണം 0.1 - 0.2 നാനോമൈക്രോൺ. രണ്ടറ്റത്തും കൊളുത്തും ഉണ്ട്. ഇവയെ കാണുവാൻ ഇരുണ്ട-പ്രതല സൂക്ഷ്മ ദര്ശിനിയും (Dark -field microscope), വെള്ളി നിറം പിടിപ്പിക്കലും (Silver staining) ആവശ്യമാണ്‌. ലോകമെമ്പാടുമായി ഇവയിൽത്തന്നെ 23 സീറോ-ഗ്രൂപ്സും (Sero -ഗ്രൂപ്സ്) 220 സീറോവേര്സ് (Serovers) തരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

രോഗപ്പകർച്ചയും പ്രത്യാഘാതവും 

രോഗാണു വാഹകരായ ജന്തുക്കളുടെ വൃക്കകളിലാണ് ലെപ്ടോസ്പൈറ കുടിയിരിക്കുന്നത് . രോഗം ബാധിച്ച കരണ്ട് തിന്നികൾ (രോടെന്റ്സ്) ആയുഷ്ക്കാലമാത്രയും രോഗാണു വാഹകർ (Carriers ) ആയിരിക്കും. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങൾ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ ലെപ്ടോസ്പൈറ അനുകൂല സാഹചര്യങ്ങളിൽ അനേക നാൾ ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികളും മറ്റും സന്ദർശിക്കാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ, കണ്ണ്, മൂക്ക്, വായ്‌ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം. കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാം. ഏത് സമയത്തും എലിപ്പനി പിടിപെടാം. ഇടവപ്പാതി, തുലാമഴ കാലത്ത് വെള്ളക്കെട്ടുകൾ അധികരിക്കുന്നതിനാൽ രോഗബാധ കൂടുന്നു. ഏത് പ്രായക്കാർക്കും രോഗബാധ ഉണ്ടാകാം. എലിമൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ ബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്.
ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതു മുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period ) സാധാരണ 10 ദിവസമാണ്. ഇത് 4 മുതൽ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ചിലർക്ക് രോഗം പിടിപെട്ടു ഒരാഴ്ചക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം. ഉടൻ ചികിത്സ നൽകിയാൽ പൂർണമായും ഭേദമാകുന്ന രോഗമാണ് എലിപ്പനി.

രോഗലക്ഷണങ്ങൾ

ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നു 5-6 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.
  • ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ.
  • ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.
  • കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
  • തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു
  • ശരീരവേദന‍ പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികൾക്കാണ്‌ ഉണ്ടാകുന്നത്
8-9 ദിവസമാകുമ്പോൾ അസുഖം കുറഞ്ഞതായി തോന്നാം. പക്ഷേ പെട്ടെന്ന് കൂടും. രണ്ടാം ഘട്ടത്തിൽ രോഗ ലക്ഷണങ്ങളും വ്യത്യസ്തമാണ്. ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികൾ വലിഞ്ഞു മുറുകി പോട്ടുന്നതുപോലെ വേദന, കണ്ണിനു നല്ല ചുവന്ന നിറം, എന്നിവ ഉണ്ടാകും. വിശപ്പില്ലായ്മ , മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, നെഞ്ചു വേദന, വരണ്ട ചുമ എന്നിവയും പ്രകടമാകാം. ചിലർ മാനസിക വിഭ്രമങ്ങൾ പ്രകടിപ്പിക്കും. ശ്വാസകോശ തകരാറിനാലുള്ള മരണ സാധ്യത 60-70ശതമാനമാണ്.

പരിശോധന

ഏത് പനിയും എലിപ്പനി ആകാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാകും. പലരോഗങ്ങളുടേയും ലക്ഷണങ്ങൾ ഉള്ളതിനാൽ രക്തം, മൂത്രം, രക്തത്തിൽ നിന്നും വേർതിരിക്കുന്ന സിറം എന്നിവയുടെ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയുന്നതിന്‌ കഴിയുകയുള്ളൂ. എലിപ്പനി പെട്ടെന്ന് കണ്ടുപിടിക്കുന്നതിന്‌ ഏറ്റവും കൂടുതൽ ചെയ്യുന്നതു സിറം ( PCR : Polymerase chain reaction ) പരിശോധനയാണ്‌.  


ചികിത്സ

പനിക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണ്. തൊഴിൽ, ജീവിത ചുറ്റുപാടുകൾ എന്നിവയെക്കുറിച്ച് ഡോക്ടറോട് പറയുന്നത് ശരിയായ രോഗനിർണയത്തിന് സഹായകരമാവും. ഏറ്റവും ഫലപ്രദമായ മരുന്ന് പെൻസിലിൻ(Penicillin) ആണ്.. ടെട്രാസൈക്ളിനും( Tetracycline ) ഡോക്സിസൈക്ളിനും (Doxycycline ) ഫലപ്രദമാണ്. .  


രോഗപ്രതിരോധം

  1. എലികളെ നിയന്ത്രിക്കുന്നതാണ്‌ ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം. എലി വിഷം , എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക..
  2. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക
  3. മലിന ജലം വെള്ളം കെട്ടി കിടക്കുന്നത് ഒഴിവാകുക
  4. മൃഗ പരിപാലനത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തിൽ കഴുകുക
  5. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക
  6. ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്സ്, കയ്യുറകൾ എന്നിവ ഉപയോഗിക്കുക.
  7. രോഗ സാദ്ധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ, ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ചികിത്സ മുൻകൂട്ടി സ്വീകരിക്കുക.
  8. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
  9. ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക.. ഈച്ച ഈ അണുവിനെ സംക്രമിപ്പിക്കാം..
  10. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ ഈ രോഗത്തെ ഇല്ലാതാക്കാം.

 

അവലംബം

  • കേരള ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ച പുസ്തകം.:"ഫോർ പ്ലസ്‌ തീവ്ര യജ്ഞം -2010"
  • Park's Text book of Preventive and Social മേടിസിനെ 19th ed , by K Park, Ed 2009, Bhanot, Jabalpur.
  • Guidelines of US Environmental Protection Agency for Water treatment .
  • https://ml.wikipedia.org/wiki

 



 

Share:

പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാം ..........

 

പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാം ..........



പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പണം അടയ്ക്കാം.

എസ്ബിഐ, എസ്ഐബി, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് യുപിഐ/ ക്യുആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും പണം കൈമാറാം. യുപിഐ ഒഴികെയുള്ള സംവിധാനത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രസീതും ഇന്‍കം ടാക്‌സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കും.

സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking, VPA (keralacmdrf@sbi) QR Code തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.in, cmdrf Kerala എന്നീ വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് State Bank of India Ac/ No. 67319948232 IFSC code: SBIN0070028, Swift code: SBININBBT08, State Bank of India, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നം 8330091573, 0471 2518310, 0471 2518684. ഇമെയില്‍:cmdrf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം.
Share:

ഇന്ന് അധ്യാപക ദിനം; ഓർക്കാം നമ്മുടെ ഗുരുക്കന്മാരെ !


ഇന്ന് അധ്യാപക ദിനം; ഓർക്കാം നമ്മുടെ ഗുരുക്കന്മാരെ !




അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് ദേശീയ അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ക്കാം.
അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.

നമ്മുടെ രാജ്യത്ത് പാശ്ചാത്യവത്കരണവും പാശ്ചാത്യ സാംസ്കാരിക അധിനിവേശവും നമ്മുടെ സാംസ്കാരിക തനിമയെ കാര്‍ന്നു തിന്നുകയാണ്. അച്ഛനും മക്കളും ഭാര്യയും ഭര്‍ത്താവും അയല്‍ക്കാരും സമൂഹവും ഒക്കെ തമ്മിലുള്ള ബന്ധം പണ്ടത്തെക്കാള്‍ മോശമായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഈ അവസ്ഥയിലും അധ്യാപകര്‍ക്ക് സമൂഹത്തില്‍ ഉണ്ടായിരുന്ന സ്ഥാനം അത്രമേല്‍ കോട്ടം തട്ടാതെ നിലനില്‍ക്കുന്നുണ്ട്. അധ്യാപകരുടെ വിശുദ്ധമായ ജീവിതവൃത്തിയുടെ ബാക്കി പത്രം അധ്യാപന കാലത്ത് അവരില്‍ നിക്ഷേപിക്കുന്ന സ്നേഹാദരങ്ങളാണ്. അധ്യാപകരുടെയും അധ്യാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്നയാളാണ് ഡോ.എസ്.രാധാകൃഷ്ണന്‍.


അധ്യാപക‍ർ നൽകിയ വിലപ്പെട്ട സംഭാവനകളെക്കുറിച്ച് ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്. അറിവിൻ്റെ പാതയില്‍ വെളിച്ചവുമായി നടന്ന എല്ലാവ‍രും നമുക്ക് ഗുരുതുല്യരാണ്. ഒരു നല്ല അധ്യാപകന്‍ മെഴുകുതിരി പോലെയാണ്. അന്യര്‍ക്ക് വെളിച്ചം പകര്‍ന്നുകൊടുത്തുകൊണ്ട് സ്വയം ഇല്ലാതാകുന്നുവെന്ന് പറയാറുണ്ട്.

എല്ലാ അധ്യാപക‍ർക്കും അധ്യാപക സുഹൃത്തുക്കൾക്കും ഗുരുഭുതർക്കും അധ്യാപക ദിനാശംസകൾ
Share:

Popular Posts

സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ

സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ അതിന്റെ സേവന പാതയിൽ ഏഴു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പാഠ്യരംഗത്തും , കലാരംഗത്തും ,കായികരംഗത്തും അഭിമാനാർഹമായ ഒരുപാടു നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് . അനേകായിരങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചു നടത്തിയ ഈ കലാലയത്തിൽ വിവിധ ക്ലാസ്സുകളിലായി ഏകദേശം ആയിരത്തോളം വിദ്യാർത്ഥികളും അറുപതോളം അദ്ധ്യാപകരും നിലവിലുണ്ട് .

അസാധ്യങ്ങളെ സാധ്യതകളാക്കുന്നവർ .........

ജീവിത ചിന്തകളെ പ്രകാശിപ്പിക്കുന്ന ഏതൊരാൾക്കും യോജിക്കുന്നതാണ് ഗുരു എന്ന വിശേഷണം.അഗാധമായ ഒരു നിലനിൽപിന് ഒരു വിദ്യാർത്ഥിയെ പ്രേരിപ്പിക്കുന്...

Blog Archive

Recent Posts

Theme Support

Need our help to upload or customize this blogger template? Contact me with details about the theme customization you need.